Flash News

ദളിത് കൂട്ടക്കൊല; ഫരീദാബാദുകാര്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനത്തിന് ഒരുങ്ങുന്നു

ദളിത് കൂട്ടക്കൊല; ഫരീദാബാദുകാര്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനത്തിന് ഒരുങ്ങുന്നു
X
dalith-protest

ഫരീദാബാദ്(ഹരിയാന): രാജ്യത്തെ നടുക്കിയ ദളിത് കൂട്ടക്കൊല നടന്ന ഹരിയാനയിലെ ഫരീദാബാദ് എന്ന ദേശക്കാര്‍ ഇസ്‌ലാമിലേക്ക് കൂട്ടമായി പലായനം ചെയ്യാന്‍ ഒരുങ്ങുന്നു. സവര്‍ണ്ണരുടെ ക്രൂരകൃത്യങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇസ്‌ലാമിലേക്ക് പലായനം ചെയ്യുന്നതാണ് നല്ലതെന്ന് ഗ്രാമവാസികള്‍ പറയുന്നു.
സവര്‍ണ്ണരുടെ ദളിതുകളോടുള്ള പീഡനം കാലങ്ങളായി തുടരുന്നു ഇതില്‍ നിന്നുള്ള മോചനത്തിന് ഇസ്‌ലാമതം സ്വീകരിക്കലാണ് ഉചിതമെന്ന് റോത്താഷ് എന്ന യുവാവ് പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് സവര്‍ണ്ണര്‍ ഭീഷണിപ്പെടുത്തുന്നു. അപമാനപ്പെടുത്തുന്നു.ഞങ്ങളുടെ സ്ത്രീകളോട് മോശമായി പെരുമാറുന്നു. നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരല്ല. ഞങ്ങളുടെ മാനത്തിന് യാതൊരു വിലയുമില്ല. ഇസ്‌ലാമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. -റോത്താഷ് പറയുന്നു.

താഴ്ന്ന ജാതിയായ ഞങ്ങളുടെ ഭാഗത്ത് ഒരു നേതാവില്ല. ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കുറച്ച് നേതാക്കന്‍മാരാണ് ഉള്ളത്. അവര്‍ മുസ്‌ലിംങ്ങളാണ്.ഇതിനാലാണ് ഞങ്ങള്‍ ഇസ് ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സവര്‍ണ്ണര്‍ക്ക് നല്‍കാവുന്ന ഒരു ഭീഷണി ഇതാണ്. മറ്റൊരു ഗ്രാമവാസിയായ രമേശ് കുമാര്‍ പറഞ്ഞു.
ഫരീദാബാദിലെ സുന്‍പെഡ് എന്ന വില്ലേജില്‍ ആകെ 1400 പേരാണുള്ളത്. ഇതില്‍ 75 ശതമാനം വരുന്ന ജനങ്ങളും ഉയര്‍ന്ന ജാതിക്കാരാണ്. ബാക്കിയുള്ളവരാണ് മുസ്‌ലിങ്ങളും ദളിതരും. പരാതികളുമായി ചെല്ലുമ്പോള്‍ പോലിസുകാരുടെ പെരുമാറ്റവും ഞങ്ങള്‍ക്ക് എതിരാണ്. അവര്‍ തങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും എടുക്കാറില്ല.

Dalits-Haryana-1
അടുത്തിടെ ബുലന്ദ്ശഹര്‍ എന്ന ജില്ലയില്‍ ഉയര്‍ന്ന ജാതിക്കാരനായ യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയെ തട്ടിക്കൊണ്ടുപോയിരുന്നു. യുവതിയെ പിന്നീട് അബോധാവസ്ഥയില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ പോലിസ് കേസ്സെടുത്തില്ല. പരാതി ഗൗനിച്ചില്ല. ആ യുവാവിനെ പോലിസ് ശിക്ഷിച്ചില്ല . ഉയര്‍ന്ന ജാതിക്കാര്‍ക്ക് പോലിസിലും രാഷ്ട്രീയത്തിലെ വലിയ സ്ഥാനമുണ്ട്. പോലിസ് എപ്പോഴും അവര്‍ക്കനുകൂലമായിട്ടാണ് കേസ്സുകള്‍ കൈകാര്യം ചെയ്യുക. പോലിസിലും ഉയര്‍ന്ന ജാതിക്കാരാണ് കൂടുതലെന്ന് സുനില്‍ കുമാര്‍ എന്ന മറ്റൊരു യുവാവ് പറയുന്നു.
മൂന്നു ദിവസം മുമ്പാണ് ഫരീദാബാദിലെ സുന്‍പെഡ് ഗ്രാമത്തില്‍ രാത്രി ദലിത് കുടുംബത്തിന്റെ വീടിന് സവര്‍ണ്ണര്‍ തീവച്ചത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 10മാസവും രണ്ടുവയസ്സുമുള്ള കുഞ്ഞുങ്ങളാണ് വെന്തുമരിച്ചത്.സംഭവത്തെ തുടര്‍ന്ന് ഹരിയാനയില്‍ ദളിതുകളുടെ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു.
Next Story

RELATED STORIES

Share it