Flash News

ദളിത് ഐഎഎസ് ഓഫിസര്‍ക്ക് സ്ഥാനകയറ്റം നല്‍കിയില്ല; ജോലി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു

ദളിത് ഐഎഎസ് ഓഫിസര്‍ക്ക് സ്ഥാനകയറ്റം നല്‍കിയില്ല; ജോലി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു
X
Umrao_Salodia_2677856f

ലക്‌നൗ:സീനിയോറിറ്റി പ്രകാരം ചീഫ് സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിക്കേണ്ട ദളിത് ഐഎഎസ് ഓഫിസര്‍ സ്ഥാനകയറ്റം നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്് ജോലി ഉപേക്ഷിച്ച് ഇസ്ലാമതം സ്വീകരിച്ചു. 1978 ബാച്ച് ഐഎഎസ് ഓഫിസര്‍ ഉമറാവു സലോദിയയാണ് ജോലിയില്‍ നിന്ന് വിആര്‍എസ് എടുത്ത് ഇസ്ലാമതം സ്വീകരിച്ചത്. മുന്‍ഗണനാക്രമപ്രകാരം തന്നെ ചീഫ് സെക്രട്ടറിയാക്കത്തത് താന്‍ ദളിതനായതിനാലാണെന്നും ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തിന്റെ ഇരയാണ് താനെന്നും സലോദിയ മുഖ്യമന്ത്രി വസുന്ധരാ രാജയ്ക്കയച്ച കത്തില്‍ പറയുന്നു.

ഇസ്ലാമിലെ സമത്വമാണ് തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. ഹിന്ദുത്വം ജാതി കൊണ്ട് മനുഷ്യനെ വേര്‍ത്തിരിക്കുന്നു. തന്റെ പേര് ഇനി മുതല്‍ ഉമറാവു ഖാന്‍ എന്നായിരിക്കും-സലോദിയ ഇന്ന് ലക്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായി എസ് സി, എസ് ടി വിഭാഗത്തില്‍ നിന്ന് സീനിയോറിറ്റി പ്രകാരം ആദ്യമായി ഞാന്‍ ഇന്നു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാവേണ്ടതായിരുന്നു -സലോദിയ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.ഇപ്പോഴത്തെ ചീഫ് സെക്രട്ടറി സി  എസ് രാജന് മുഖ്യമന്ത്രി തല്‍സ്ഥാനം മൂന്നുമാസത്തേക്ക് നീട്ടികൊടുത്തു. മുന്‍ഗണനാപ്രകാരം ഇന്നു മുതല്‍ താനാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി. എന്നാല്‍ തന്റെ അവസരം അവര്‍ ഇല്ലാതാക്കി.ഓള്‍ ഇന്ത്യാ സര്‍വീസ് നിയമപ്രകാരം ഞാന്‍ മൂന്നുമാസത്തെ വൊളന്ററി റിട്ടേയര്‍മെന്റ്(നിര്‍ബന്ധിത വിരമിക്കല്‍)എടുക്കുന്നു.തനിക്ക് റിട്ടേയര്‍മെന്റ് നല്‍കണമെന്നും തുടര്‍ന്നും ജൂനിയര്‍ ഓഫിസറായി ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും സലോദിയ കത്തില്‍ പറയുന്നു.
സലോദിയ നിലവില്‍ രാജസ്ഥാന്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ചെയര്‍മാനാണ്.  സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജാതിവിവേചനമാണ് സലോദിയയുടെ കേസിലൂടെ പുറത്ത് വന്നതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അതിനിടെ സലോദിയയുടെ ആരോപണം തെറ്റാണെന്നും സര്‍ക്കാരിനെതിരേ രംഗത്ത് വന്നതിന് അന്വേഷണം നടത്തി സലോദിയക്കെതിരേ കേസ്സെടുക്കുമെന്നും രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി രാജേന്ദ്ര റാഥോര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it