Flash News

ബാപുറാവു കിണറ്റിലിറങ്ങിയത് വോട്ടുപിടിക്കാനല്ല

ബാപുറാവു കിണറ്റിലിറങ്ങിയത് വോട്ടുപിടിക്കാനല്ല
X
01

നാഗ്പൂര്‍ : വോട്ടുപിടിക്കാന്‍ കിണറ്റിലിറങ്ങി ഉപ്പുനോക്കുന്ന സ്ഥാനാര്‍ഥിയാണ് കേരളത്തിലെ സംസാരവിഷയമെങ്കില്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ കിണറ്റില്‍ ഊറുന്നത് ഒരു ദളിതന്റെ ആത്മാഭിമാനത്തിന്റെ കഥയാണ്.
[related]താഴ്ന്ന ജാതിക്കാരിയായതിന്റെ പേരില്‍ കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്നതില്‍ നിന്നും വിലക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവ് ഒറ്റക്ക് കിണര്‍കുഴിച്ചു നല്‍കിയതാണ് സംഭവം. നാഗ്പൂരിലെ വാശിം ജില്ലയിലാണ് ഒരു ദളിതന്‍ തന്റെ വിയര്‍പ്പുകൊണ്ട് മധുരപ്രതികാരം വീട്ടിയത്.
ബാപുറാവു തജ്‌നെ എന്നയാളാണ് തന്റെ ഭാര്യ സംഗീതയ്ക്ക് തന്റെ ഒറ്റയാള്‍പ്രയത്‌നത്താല്‍ നാല്‍പതു ദിവസംകൊണ്ട് കിണര്‍കുഴിച്ചു നല്‍കിയത്. ദളിതയായതിന്റെ പേരില്‍ ഉയര്‍ന്ന ജാതിക്കാര്‍ തങ്ങളുടെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതില്‍ നിന്നും സംഗീതയെ വിലക്കിയത് ബാപുറാവുവിനെ വാശികയറ്റുകയായിരുന്നു.
ദിവസവും ആറുമണിക്കൂര്‍ പണിയെടുത്താണ് 15 അടി ആഴവും ആറടിയോളം വീതിയുമുള്ള കിണര്‍കുഴിച്ചത്. സഹായത്തിന് ഒരാളെപ്പോലും കൂടെക്കൂട്ടിയില്ല.

02 03
ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ കിണറിനെയാണ്. കൂടുതല്‍ പേര്‍ക്ക് വെള്ളമെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ കിണറിന് ആഴം കൂട്ടാന്‍ തയ്യാറെടുക്കുകയാണ് ബാപുറാവു. പ്രാദേശിക മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഇപ്പോള്‍ ഈ കിണര്‍ കാണാനെത്തുന്നുണ്ട്. ഗ്രാമത്തലവന്‍ കിണര്‍ വിപുലപ്പെടുത്താന്‍ ധനസഹായം വാഗ്ദാനം ചെയ്തുവെങ്കിലും ബാപുറാവു അത് സ്വീകരിക്കാന്‍ തയ്യാറാറല്ല.04
Next Story

RELATED STORIES

Share it