wayanad local

ദലിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം

സുല്‍ത്താന്‍ ബത്തേരി/കല്‍പ്പറ്റ: ദലിത്, ആദിവാസി സമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം. ഹര്‍ത്താലിനോട് ഐക്യപ്പെടണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. എക്കാലത്തും അടിച്ചമര്‍ത്തപ്പെട്ട ദലിത് വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത ഭരണകൂടം അവരോട് കടുത്ത അവഗണയാണ് കാണിക്കുന്നത്. അനാവശ്യ ഹര്‍ത്താലുകള്‍ക്കു പോലും പിന്തുണ പ്രഖ്യാപിക്കുന്ന ബസ്സുടമകളും വ്യാപാരി വ്യവാസായി സംഘടനകളും ദലിതരുടെ ന്യായമായ ഹര്‍ത്താലില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കുന്നത് അവഗണനയാണ്.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. ഇന്നു ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് മുതലാളിമാരും നിലപാട് സ്വീകരിക്കുകയും സഹകരിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ പ്രധിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി പി സി അധ്യക്ഷത വഹിച്ചു. റിയാസ് കല്ലുവയല്‍, ഹഫീസ് അലി, ഇ പി ജലീല്‍, റാഷിദ് കാരക്കുന്ന്, താഹിര്‍ കൈപ്പഞ്ചേരി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it