kozhikode local

ദലിത് സംയുക്ത സമരമുന്നണി ബസ് സ്റ്റാന്റ് ഉപരോധിച്ചു

കോഴിക്കോട്: പട്ടിക വിഭാഗ പീഡന നിരോധനനിയമത്തിന്റെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരേ ദലിത് സാമൂഹിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് ദലിത് സംയുക്ത സമര മുന്നണിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് ഉപരോധിച്ചു.
പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ യു സി രാമന്‍, കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദനന്‍, സാധുജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി, എസ്‌സി, എസ്ടി കോണ്‍ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ബാബു നെല്ലിക്കുന്ന്, അംബേദ്്കറേറ്റ്‌സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍ പ്രസിഡന്റ് രമേശ് നന്മണ്ട, ഫ്രെട്ടേണിറ്റി സ്റ്റേറ്റ് സെക്രട്ടറി റെമീഷ് വേളം, അംബേദ്്കര്‍ ജനപരിഷത്ത് നേതാവ് അഭിലാഷ് ബദിരൂര്‍, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍സ് ഓഫ് എസ്്‌സി-എസ്്ടി ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ടി വി ബാലന്‍ പുല്ലാളൂര്‍, സാധുജനപരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി ഉണ്ണികൃഷ്ണന്‍, ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം സുരേഷ്ബാബു, ജില്ലാ സെക്രട്ടറി ശ്രീധരന്‍ ഫറോക്ക്, പി രാജന്‍ മാവൂര്‍, സുരേഷ് മാവൂര്‍, ഇ കെ റെമീഷ്, ടി സി സജീര്‍, കെ കുമാരന്‍, നയിം ഗഫൂര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it