ദലിത് വിരുദ്ധ കലാപം: രാജ്യസഭ അപലപിച്ചു

ന്യൂഡല്‍ഹി: മുംബൈയിലെ ദലിത് വിരുദ്ധ കലാപം രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ രാജ്യസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ ശൂന്യവേളയില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. കോണ്‍ഗ്രസ് അംഗം രജ്‌നി പടീലാണ് വിഷയം സഭാ ചട്ടം 267 പ്രകാരം സഭയില്‍ ഉയര്‍ത്തിയത്.
സമാധാനത്തിനു പേരുകേട്ട സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും സംസ്ഥാനസര്‍ക്കാര്‍ യഥാസമയം ഇടപെടാത്തതുമൂലമാണ് സംഭവം വഷളായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നടപടിവേണമെന്നും വിഷയം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. 50 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും എന്‍സിപി നേതാവ് ശരത് പവാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it