Alappuzha local

ദലിത് വിദ്യാര്‍ഥിയെ കാണാതായ സംഭവം; കെപിഎംഎസ് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

എടത്വാ: ദലിത് വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എടത്വാ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം പ്രവര്‍ത്തകര്‍ പ്രകടനമായി വന്നാണ് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഒ വാസുദേവന്‍, സെക്രട്ടറി പി സി ബാബു, എന്‍ സുരേഷ്, കാട്ടൂര്‍ മോഹനന്‍ പ്രസംഗിച്ചു. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി ജ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവിയുടെ ഉറപ്പിന്മേല്‍ ഉപരോധക്കാര്‍ പിരിഞ്ഞു പോയി.
എടത്വാ സെന്റ് അലോഷ്യസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാണ്ടങ്കരി പുത്തന്‍പറമ്പ് ലക്ഷം വീട് കോളനിയില്‍ സി മധുവിന്റെ മകന്‍ മിഥുനിനെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. മോഷ്ടിച്ച സൈക്കിളില്‍ കറങ്ങിനടന്ന വിദ്യാര്‍ഥിയെ പിടികൂടുകയും സൈക്കിള്‍ ഉടമയായ വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കി മിഥുനിനെ ബന്ധുവിനൊപ്പം വിട്ടുവെന്നാണ് പോലിസ് ഭാഷ്യം. പോലിസ് വിട്ടയച്ച വിദ്യാര്‍ഥിയെ പിന്നീട് കാണാതാവുകയായിരുന്നു. പിതാവിനെ വിളിച്ചുകൊണ്ടു വന്നശേഷം കൊടുക്കാനായി വാങ്ങി വച്ച ബാഗാണ് പോലിസിന് വിനയായത്. അയല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വഷണം ഊര്‍ജിതമാക്കിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്തിയിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, പ്രധാന മാര്‍ക്കറ്റുകള്‍, ജങ്ഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇതിനിടെ വിദ്യാര്‍ഥിയെ കണ്ടെത്തിയെന്ന് പലതവണ കിംവദന്തി പരന്നു. തുടര്‍ന്ന് സ്റ്റേഷന് മുമ്പില്‍ നാട്ടുകാര്‍ തടിച്ചുകൂടുകയുണ്ടായി.
Next Story

RELATED STORIES

Share it