wayanad local

ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: വെള്ളാപ്പള്ളി തെറ്റ് സമ്മതിക്കാന്‍ തയ്യാറാവണം- പിണറായി വിജയന്‍

കല്‍പ്പറ്റ: ദലിത് വിദ്യാര്‍ഥി രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തില്‍ അല്‍പമെങ്കിലും കുറ്റബോധം തോന്നുന്നുണ്ടെങ്കില്‍ പിന്നോക്ക വിഭാഗത്തെ ആര്‍എസ്എസ് ക്യാംപില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ അത് പരസ്യമായി പറഞ്ഞ് തെറ്റ് സമ്മതിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. — ആര്‍എസ്എസിനൊപ്പം പോയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സകലമാന ആളുകളെയും ആര്‍എസ്എസിന് കീഴില്‍ അണിനിരത്താന്‍ പോയവര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ചെറിയതോതിലെങ്കിലും കുറ്റബോധം ഉണ്ടാവുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആര്‍എസ്എസ് ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമയാണ് ഈ ചെറുപ്പക്കാരന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. രോഹിതിന്റെ മൃതദേഹം സാധാരണഗതിയില്‍ സംസ്‌കരിക്കേണ്ടത് ആ ചെറുപ്പക്കാരന്റെ കുടുംബമാണ്. എന്നാല്‍ പൊലിസ് രഹസ്യമായി സംസ്‌കരിക്കുകയാണ് ചെയ്തത്. രാജ്യത്ത് ദളിതര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും നേരിടേണ്ടി വരുന്ന ദുരവസ്ഥയുടെ തെളിവാണിത്.— അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് തന്നെ നൊമ്പരം ഉളവാക്കുന്നതാെണന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it