ദലിത് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈദരാബാദ് സര്‍വകലാശാല പിന്‍വലിച്ചു. ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ വാഴ്‌സിറ്റി നിര്‍വാഹകസമിതിയാണ് തീരുമാനമെടുത്തത്.
എബിവിപി നേതാവ് സുശീല്‍ കുമാറിനെ ആക്രമിച്ചെന്നാരോപിച്ചാണ് രോഹിത് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ക്ലാസിലും ലൈബ്രറികളിലും പ്രവേശിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ഹോസ്റ്റലിലും ഭക്ഷണശാലയിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് കാംപസില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 13 ദലിത് അധ്യാപകര്‍ ഭരണസമിതിയില്‍നിന്നു രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
Next Story

RELATED STORIES

Share it