ദലിത് റാലിക്കു നേരെ ആക്രമണം, മഹാരാഷ്ട്രയില്‍ സംഘര്‍ഷം
BY ajay G.A.G2 Jan 2018 12:15 PM GMT
X
ajay G.A.G2 Jan 2018 12:15 PM GMT
മുംബൈ : കോരെഗാവ് യുദ്ധവാര്‍ഷികാചരണത്തോടനുബന്ധിച്ചുള്ള ദലിത് റാലിയ്ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മറാത്ത ദലിത് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം .
സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറിലേറെ വാഹനങ്ങള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിന്‌റെ പശ്ചാത്തലത്തില്‍ ദലിത് സംഘടനകള്‍ ദേശീയപാത ഉപരോധിക്കുകയാണ്. റോഡ്, റയില്‍ ഗതാഗതത്തെയും കലാപം ബാധിച്ചിട്ടുണ്ട്. ആക്രമണം ഭയന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുണെ അഹമ്മദ് നഗര്‍ പാതയില്‍ ഗതാഗതം നിരോധിച്ചു.
പുനെയിലെ ഭീമ കൊറിഗോണ്‍ ഗ്രാമത്തില്‍ കൊറെഗോണ്‍ യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദലിത് റാലിക്കു നേരെ കാവിക്കൊടിയേന്തിയ സവര്‍ണവിഭാഗക്കാര്‍ ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
നാളെ സംസ്ഥാനത്ത് ബന്ദ് ആചരിക്കാന്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT