ദലിത് യുവാവ് വെടിയേറ്റു മരിച്ചു

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ ദലിത് യുവാവ് സവര്‍ണരുടെ വെടിയേറ്റു മരിച്ചു. നരേന്ദ്ര(27)യാണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോയ ദലിത് യുവാവിനെ സവര്‍ണര്‍ തടഞ്ഞു. വാക്തര്‍ക്കത്തിനിടെ ജോണി എന്നയാള്‍ നാടന്‍തോക്കുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it