ദലിത് യുവാവിന്റെ കൊല: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ഫാസില്‍ക്ക: പഞ്ചാബിലെ അബോഹറില്‍ 27കാരനായ ദലിത് യുവാവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. മരിച്ച ഭീം സെയിനിന്റെ കുടുംബത്തിന് കേന്ദ്രം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഭീം സെയിന്‍ വധിക്കപ്പെട്ടത്,. കാലുകള്‍ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. മദ്യവ്യവസായിയും അകാലിദള്‍ നേതാവുമായ ശിവലാല്‍ ദോഡയാണ് വധത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. ഇതുവരെ നാലു പേരാണ് കേസില്‍ അറസ്റ്റിലായത്. ഹര്‍പ്രീത് ഹാരി, രാധെ ശ്യാം, ഗുലാബ്, വിക്കി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡിഐജി അമര്‍സിങ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ശിവലാല്‍ ദോഡ, മരുമകന്‍ അമിത് ദോഡ എന്നിവരെ പിടികൂടാ ന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഹ ര്‍പ്രീതുമായുള്ള വാക്തര്‍ക്കത്തിനിടെ ദോഡയുടെ അനുയായി ഭീം സെയിനിന്റെ കാലുകള്‍ വെട്ടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് വധത്തിനു പിന്നിലെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, ഭീം സെയിനിന്റെ കുടുംബത്തെ സന്ദര്‍ശിച്ച കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി വിജയ് സാംപഌഇതു നിഷേധിച്ചു. മരിച്ച ഭീംസെയിന്‍ നേരത്തേ ദോഡയുടെ ജോലിക്കാരനായിരുന്നെന്നും വധത്തിനു പിന്നില്‍ സംഘങ്ങ ള്‍ തമ്മിലുള്ള കലഹമല്ലെന്നും അദ്ദേ ഹം പറഞ്ഞു.
Next Story

RELATED STORIES

Share it