ernakulam local

ദലിത് യുവാവിനെ മര്‍ദ്ദിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ബന്ധുക്കള്‍ക്കുമെതിരേ പോലിസ് കേസെടുത്തു



വൈപ്പിന്‍ :  സൗത്ത് പുതുവൈപ്പില്‍ ദലിത് യുവാവിനെ വീടുകയറി മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ബന്ധുക്കള്‍ക്കുമെതിരെ പോലിസ് കേസുടുത്തു. സൗത്ത് പുതുവൈപ്പ് തൈപ്പറമ്പില്‍ ഷെല്‍ബിന്‍(49), ബന്ധുക്കളായ സീഹമ(42), സൈബിന്‍, കേളു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ കൂട്ടത്തറ സുധീഷി  (41)ന്റെ പരാതിയിലും മാതാവ് സരോജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കേസെടുത്തതെന്ന് ഞാറക്കല്‍ പോലിസ് അറിയിച്ചു.   കൈക്കും മുഖത്തും പരിക്കേറ്റ സുധീഷ്  ഞാറക്കല്‍ സര്‍ക്കാരാശുപത്രിയില്‍ ചികില്‍സയിലാണ്. അയല്‍വാസിയായ ബ്രാഞ്ച് സെക്രട്ടറി സുധീഷിന്റെ വീടിനോട് ചേര്‍ന്ന് മാലിന്യം തള്ളിയത് വീട്ടുകാര്‍  ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയപ്പോഴായിരുന്നു സുധീഷിനെ ആക്രമിച്ചതത്രെ. തുടര്‍ന്ന് രാത്രി ബന്ധുക്കള്‍ എത്തിയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച്  പട്ടികജാതി വര്‍ഗസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it