ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍

അലഹബാദ്: അലഹബാദില്‍ നിയമ വിദ്യാര്‍ഥിയായ ദലിത് യുവാവിനെ കഴിഞ്ഞ ആഴ്ച തല്ലിക്കൊന്ന സംഭവത്തിലെ മുഖ്യ പ്രതി ദിലീപ് സിങ് അറസ്റ്റില്‍. സുല്‍ത്താന്‍പൂരില്‍ ചന്ദ്ര ഭദ്ര സിങിന്റെ വസതിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാ ണ് കര്‍ണാല്‍ഗഞ്ച് മേഖലയിലെ റസ്റ്റോറന്റിന് പുറത്തുവച്ച് 26കാരനായ ദിലീപ് സരോജിന് മര്‍ദനമേറ്റത്.
വെള്ളിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റിലേക്ക് പോയ സരോജിനെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരോജ് ഞായറാഴ്ച ആശുപത്രിയില്‍വച്ചാണ് അന്ത്യശ്വാസം വലിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ക്യാമറയില്‍ എടുത്ത ദൃശ്യങ്ങള്‍ വൈറലാവുകയും രാജ്യ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it