Flash News

ദലിത് യുവാക്കള്‍ സൈന്യത്തില്‍ ചേരണം : കേന്ദ്രമന്ത്രി



ന്യൂഡല്‍ഹി: ദലിതര്‍ സൈന്യത്തില്‍ ചേരണമെന്നും റം കുടിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ ഉപദേശം. സൈന്യത്തില്‍ ദലിതര്‍ക്കായി ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രിയായ രാംദാസ് വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. നമ്മുടെ സൈന്യത്തിന്റെ എല്ലാ മേഖലകളിലും ദലിത് യുവാക്കള്‍ക്കായി സീറ്റുകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടാം. കാരണം, ഈ വിഭാഗത്തില്‍ പെട്ടവര്‍ രാജ്യത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ളവരാണ്. സൈന്യത്തില്‍ ചേരുന്ന യുവാക്കള്‍ക്ക് നല്ല ഭക്ഷണവും റം പോലുള്ള ലഹരിപാനീയങ്ങളും ലഭിക്കും. ദലിത് യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കുക എന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നായിരുന്നു. ഇതേപ്പറ്റി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it