ernakulam local

ദലിത്-മുസ്‌ലിം പീഡനങ്ങള്‍ക്കെതിരേ സാമൂഹിക മുന്നേറ്റം അനിവാര്യം: ഗഫൂര്‍ പുതുപ്പാടി

പറവൂര്‍: രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ദലിത്-മുസ്‌ലിം പീഡനങ്ങള്‍ക്കുമെതിരേ സാമൂഹിക മുന്നേറ്റം അനിവാര്യമാണെന്ന് ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ പുതുപ്പാടി. വിവിധ ദലിത് സംഘടനകളുടേയും ബിഎസ്പി, എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ടി, പിഡിപി തുടങ്ങിയപാര്‍ട്ടികളുടേയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരഹിത-ഭവനരഹിത സമൂഹത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ ദലിത്-മുസ് ലിം സമൂഹം ഒന്നിച്ചണിനിരക്കണം. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അംബേദ്കര്‍ വിഭാവനം ചെയ്ത പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്പി സംസ്ഥാന സെക്രട്ടറി അഡ്വ. ബാലപ്രസന്നന്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ രാജേഷ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി യാക്കൂബ് സുല്‍ത്താന്‍, വെല്‍ഫെയര്‍പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എം യു ഹാഷിം, കെപിഎംഎസ് വൈസ് പ്രസിഡന്റ് സുധീര്‍കുമാര്‍, വേട്ടുവ മഹാസഭ താലൂക്ക് പ്രസിഡന്റ് പി കെ ശശി, കേരള ഉള്ളാട മഹാസഭ ജില്ലാ പ്രസിഡന്റ് വി എം ശശി, പട്ടികജാതി ഏകോപനസമിതി പ്രസിഡന്റ് എം കെ ചന്ദ്രന്‍, ഫെഡറേഷന്‍ ഓഫ് എസ് സി-എസ്ടി സംസ്ഥാന ഓര്‍ഗനൈസര്‍ എ ശശിധരന്‍ സംസാരിച്ചു.
കേരള ദലിത് പാന്തേഴ്‌സ് (കെഡിപി) വടക്കേക്കര സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിത്തൈ ഐഎച്ച്ഡിപി കോളനിയില്‍ നടന്ന അംബേദ്കര്‍ ജന്മദിന സമ്മേളനം ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. ലൈജു മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണി കുഞ്ഞിത്തൈ, സജിത്ത്, എന്‍ സതീശന്‍ സംസാരിച്ചു. കെപിഎംഎസ് പറവൂര്‍ യൂനിയന്റെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ പാര്‍ക്കില്‍ പ്രതിമയ്ക്കു മുന്നില്‍ ഹാരാര്‍പണവും പുഷ്പാഞ്ജലിയും നടന്നു. യൂനിയന്‍ പ്രസിഡന്റ് പ്രഫ. എം മോഹന്‍ ഉദ്ഘാടനം ചെയ്തു. സി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ അനില്‍കുമാര്‍, ടി വി ദാമോധരന്‍, എന്‍ എന്‍ കനകന്‍, എ എ മഹേശന്‍, ടി കെ പ്രകാശന്‍ സംസാരിച്ചു.
ദലിത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ സമ്മേളനം വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സോമന്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ്, കൗണ്‍സിലര്‍മാരായ ജലജ രവീന്ദ്രന്‍, ഷീബ പ്രതാപന്‍, രാജേഷ് പുക്കാടന്‍, എം ജെ രാജു, ദലിത് കോണ്‍ഗ്രസ് നേതാക്കളായ ഒ ചന്ദ്രമതിയമ്മ, വി എന്‍ മധു, ടി ആര്‍ ഷിജികുമാര്‍, ജോഷി പണ്ടിപ്പിള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it