ദലിത് ബാലനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി



ആഗ്ര: കൃഷിയിടത്തില്‍ നിന്നു ധാന്യങ്ങള്‍ പറിച്ചെന്നാരോപിച്ച് 12 വയസ്സുള്ള ദലിത് ബാലനെ സവര്‍ണ ജാതിയില്‍പ്പെട്ട മൂന്നുപേര്‍ ചേര്‍ന്ന് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഇഷാപൂര്‍ ഗ്രാമവാസി അനൂജ് കുമാറാണു മൃഗീയമായി കൊലചെയ്യപ്പെട്ടത്. [related] നരേന്ദ്ര ശര്‍മ, രാകേഷ്, ദേവിര്‍ന എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ശര്‍മയെ പോലിസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റു രണ്ടുപേരെ തിരയുന്നുണ്ട്. കൃഷിയിടത്തിലെ ധാന്യങ്ങള്‍ അനൂജ് തിന്നുന്നതുകണ്ട സ്ഥലമുടമ ശര്‍മയും കൂട്ടരും കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it