malappuram local

ദലിത് പ്രാതിനിധ്യം ഉറപ്പുവരുത്തും:മന്ത്രി എ പി അനില്‍കുമാര്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ ദലിത് കോണ്‍ഗ്രസ് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വി ടി സുരേന്ദ്രനെ ആദരിച്ചു. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കാലടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ ശശി മങ്കട, സി സുകുമാരന്‍, പി കെ ഹരിദാസന്‍, ടി സി തെയ്യന്‍, ദിനേശ് മണ്ണാര്‍മല, എം പി കുമാരു, വി ടി വേലായുധന്‍, പി നാടിക്കുട്ടി, അനിത മമ്പാട് സംസാരിച്ചു.
Next Story

RELATED STORIES

Share it