Flash News

ദലിത് പ്രക്ഷോഭം: മധ്യപ്രദേശില്‍ ആയുധ ലൈസന്‍സ് റദ്ദാക്കി

ദലിത് പ്രക്ഷോഭം: മധ്യപ്രദേശില്‍ ആയുധ ലൈസന്‍സ് റദ്ദാക്കി
X
ഭിന്ദ്: എസ്‌സി/എസ്ടി നിയമഭേദഗതിക്കെതിരായി നടന്ന ഭാരത് ബന്ദിനെ തുടര്‍ന്നുണ്ടായ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഭിന്ദിലെ മെഹ്ഗാവ്, ഗൊഹദ്, മച്ചന്ദ് ഭാഗങ്ങളിലാണ് ആയുധ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഗോളിയാറിലും ഭിന്ദിലും നിരോധനാജ്ഞ തുടരുകയാണ്.



അതേസമയം, രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദുണ്‍ മേഖലയില്‍ അക്രമാസക്തരായ ഒരു സംഘം ഇന്നലെ ദലിത് എംഎല്‍എയുടെ വീടിന് തീവച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട മുന്‍ എംഎല്‍എയുടെ വീടിനു നേരെയും അതിക്രമമുണ്ടായി. ബിജെപി സിറ്റിങ് എംഎല്‍എ ജാദ്കുമാരി ജാദവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ ബറോഷിലാല്‍ ജാദവ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടതെന്ന് കരൗളി കലക്ടര്‍ അഭിമന്യു കുമാര്‍ അറിയിച്ചു. അക്രമിസംഘത്തില്‍ 5000ഓളം പേര്‍ ഉണ്ടായിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it