palakkad local

ദലിത് പൂജാരിക്ക് നേരെ അക്രമം; പ്രതികളെ ഉടന്‍ പിടികൂടണം’



പാലക്കാട്: ജാതീയമായ വിവേചനത്തെ തുടര്‍ന്ന് മാതൃകുല ധര്‍മ രക്ഷാശ്രമം ആചാര്യന്‍ ബിജു നാരായണനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ആവശ്യപ്പെട്ടു. ആക്രമത്തില്‍ പരിക്കേറ്റ ബിജുവിനെ നേതാക്കള്‍ സന്ദര്‍ശിച്ചു. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പുരോഗതിയില്‍ മേനി നടിക്കുന്ന കേരളക്കരയിലാണ് ഇപ്പോഴും ഇങ്ങനെയുള്ള  ജാതിവിവേചനങ്ങ ള്‍ നിലനില്‍ക്കുന്നത്. ദലിതനായി എന്ന പേരില്‍ സംഘ്പരിവാരത്തിനു മുന്നില്‍ പൂജാരിയും വേദം പഠിപ്പിക്കുന്നവരുമായ ഒരാള്‍ക്കു പോലും രക്ഷയില്ലെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഈ സാമൂഹിക ഉച്ചനീചത്വത്തിനെതിരെയും വെറുപ്പിന്റെ  രാഷ്ട്രീയത്തിനെതിരെയും സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് ശ്രീജ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, പാര്‍ട്ടി മണ്ഡലം സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it