wayanad local

ദലിത്-പരിസ്ഥിതി പ്രശ്‌നങ്ങളുയര്‍ത്തി ബാല പാര്‍ലമെന്റ്



കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാല പാര്‍ലമെന്റ് പുതിയ അനുഭവമായി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സ്വാഭാവിക മാതൃകയില്‍ ചിട്ടപ്പെടുത്തിയാണ് ബാല പാര്‍ലമെന്റ് നടന്നത്. ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും തുടര്‍ന്ന് വാക്കൗട്ടും ശക്തമായി അവതരിപ്പിക്കപ്പെട്ടു. ജൈവകൃഷിയും ദലിത് പ്രശ്‌നങ്ങളും ഗാഡ്ഗില്‍ റിപോര്‍ട്ടും സഭയില്‍ പരാമര്‍ശിക്കപ്പെട്ടു. കുട്ടികളില്‍ ജനാധിപത്യ-രാഷ്ട്രീയ ബോധം വളര്‍ത്തുകയും മഹത്തായ ഇന്ത്യന്‍ പാര്‍ലമെന്റിനെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചത്. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ കുട്ടികളുമായി സംവദിച്ചു. സംസ്ഥാന കര്‍ഷക തിലകം അവാര്‍ഡ് ജേതാവ് ഹര്‍ഷ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത അധ്യക്ഷത വഹിച്ചു. ബാല പാര്‍ലമെന്റ് സംസ്ഥാന ആര്‍പിമാരായ സി കെ പവിത്രന്‍, ഷാജി പുല്‍പ്പള്ളി നേതൃത്വം നല്‍കി. എഡിഎംസിമാരായ കെ പി ജയചന്ദ്രന്‍, കെ എ ഹാരിസ്, സി എസ് കിരണ്‍, ജന്റര്‍ കണ്‍സള്‍ട്ടന്റ് ശ്രുതിമോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it