ദലിത് നേതാവിന്റെ മരണം: തമിഴ്‌നാട് ഗ്രാമത്തില്‍ ജാഗ്രത

ഈറോഡ്: ദലിത് നേതാവിന്റെ മൃതദേഹം കിണറില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ദസംപുതൂര്‍ ഗ്രാമത്തില്‍ പോലിസ് സന്നാഹം ശക്തമാക്കി. ദലിത് വിടുതലൈ കക്ഷി നേതാവ് ചിന്നസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗ്രാമത്തില്‍ വിവിധ ദലിത് സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്ന സ്വാമിയുടെ കുടുംബം ഇന്നലെ ഉപവാസമനുഷ്ഠിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. എന്നാല്‍, മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല.
ചിന്നസ്വാമിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുബാംഗങ്ങളുടെ നിലപാട്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സംസ്‌കരിക്കുമെന്ന് റവന്യൂവകുപ്പ് ചിന്നസ്വാമിയുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് മദ്യം കഴിച്ചു ബഹളം ഉണ്ടാക്കിയവരെ ഗ്രാമത്തിലെ കിണറ്റിനരികില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സവര്‍ണനായ ഒരാള്‍ 19 കാരനായ ദലിതനെ ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചിന്നസ്വാമി ഇടപ്പെട്ടിരുന്നുവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it