Flash News

ദലിത് കൂട്ടുക്കൊല; അഗ്നി പടര്‍ന്നത് മുറിയുടെ ഉള്ളില്‍ നിന്ന്

ഫരീദാബാദ്: ദലിത് കുട്ടികളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു. അഗ്നി മുറിയുടെ ഉള്ളില്‍ നിന്നു തന്നെയാണ് പുറത്ത് വന്നത്. കെറോസീന്‍ ഓയിലിന്റെ പ്ലാസ്റ്റിക് ബോട്ടില്‍ മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  കൂടാതെ തീപ്പെട്ടി കൂടും കണ്ടെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്നവര്‍ക്ക് കൈമാറും. ഹരിയാനയിലെ ഫരീദാബാദ് വില്ലേജില്‍ ഈ മാസം 20നായിരുന്നു ദലിത് കുഞ്ഞുങ്ങളെ സവര്‍ണ്ണ ജാതിക്കാരായ രജപുത്രര്‍ അഗ്നിക്കിരയാക്കി കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it