Flash News

ദലിത് കുടുംബത്തിന് സിപിഎം അപമാനം ; കണ്ണൂര്‍ എസ്പിക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് ശുപാര്‍



ശതലശ്ശേരി: കുട്ടിമാക്കൂലില്‍ ദലിത് കുടുംബത്തെ അപമാനിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ജില്ലാ പോലിസ് ചീഫിനെ സസ്‌പെന്‍ഡ് ചെയ്ത് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ഉത്തരവ്. കേസ് പരിഗണനയ്‌ക്കെടുക്കുമ്പോള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലിസ് ചീഫിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും കമ്മീഷന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കമ്മീഷന്റെ അടുത്ത സിറ്റിങ് ആഗസ്ത് 7നു നടക്കും. തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് കോണ്‍ഗ്രസ് നേതാവ് കുനിയില്‍ രാജന്റെ മകള്‍ അഞ്ജുന നല്‍കിയ പരാതിയിലാണു നടപടി. സിപിഎം നേതാക്കളായ എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ക്കെതിരേയാണ് കമ്മീഷന്‍ കേസെടുത്തിരുന്നത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇരുവരും കുട്ടിമാക്കൂലിലെ സിപിഎം പീഡനത്തിനിരയായ ദലിത് കുടുംബത്തെ അവഹേളിച്ചു സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്ത് അഞ്ജുന അമിതമായി വേദനസംഹാരി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിമാക്കൂലിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍ കയറി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ മര്‍ദിച്ചെന്നാരോപിച്ച് രാജന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു. പാര്‍ട്ടി ഓഫിസില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ രാജന്റെ മക്കളായ അഞ്ജുനയെയും അഖിലയെയും കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ചത് ഏറെ വിവാദമായിരുന്നു. ഇന്നലെ നടന്ന സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ സിറ്റിങില്‍ പി പി ദിവ്യ, തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാജരായി.
Next Story

RELATED STORIES

Share it