ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചതിനു പിന്നില്‍ സാമൂഹിക അനീതി'’

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചതിനു പിന്നില്‍ രാജ്യത്തു നിലനില്‍ക്കുന്നത് സാമൂഹിക അനീതിയാണെന്നു ബിജെപിയിലെ ദലിത് എംപി ഉദ്വിത് രാജ്. ഇതൊരു അപകടകരമായ സ്ഥിതിവിശേഷമാണെന്നും ബിജെപി എംപി പറഞ്ഞു. മീശ വച്ചതിനു വരെ ദലിതുകള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തു നിലനില്‍ക്കുന്നത്. അവര്‍ക്ക് ഇതിന് എന്താണൊരു ബദല്‍സംവിധാനമെന്നു തനിക്ക് അറിയില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജെപിയിലെ ദലിത് നേതാവ് പറഞ്ഞു. 2016 ജൂലൈയില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഗോരക്ഷാ സംഘത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളുടെ കുടുംബങ്ങള്‍ അടക്കം 1000ത്തിലധികം പേരാണു ഗുജറാത്തിലെ ഉന ജില്ലയിലെ മോറ്റ സമധിയാല ഗ്രാമത്തില്‍ കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങില്‍ ബുദ്ധമതം സ്വീകരിച്ചത
Next Story

RELATED STORIES

Share it