Flash News

ദലിതുകള്‍ കടന്നു ; ക്ഷേത്രോല്‍സവം നിര്‍ത്തി



തുമക്കുരു: ദലിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ വാര്‍ഷിക ഉല്‍സവം പാതിവഴിയില്‍ നിര്‍ത്തി. കര്‍ണാടക തുമക്കുരു താലൂക്കിലെ കോട്ടിഹള്ളിയിലാണ് സംഭവം. ക്ഷേത്രത്തിലെ കാള നിഷ്‌ക്രിയനായത് സ്ഥിതിഗതികള്‍ വഷളാക്കി. ദലിതുകള്‍ ക്ഷേത്രത്തില്‍ കടന്നതിനെ തുടര്‍ന്ന് കാള ഉപവസിക്കുകയാണെന്നാണ് ഗ്രാമത്തിലെ സവര്‍ണ ഹിന്ദുക്കള്‍ കരുതുന്നതത്രേ.20ന് നാല്‍പ്പത് ദലിത് കുടുംബങ്ങളാണ് ആരതിയുമായി ക്ഷേത്രത്തില്‍ കടന്നത്. താമസിയാതെ ക്ഷേത്രം അധികൃതര്‍ ഉല്‍സവം നിര്‍ത്തി. ക്ഷേത്ര വിഗ്രഹമേന്തിയ ഘോഷയാത്ര ഗ്രാമത്തിലെ ദലിത് കോളനി വഴി കടന്നുപോവുമെന്ന ഭയമാണ് ഉല്‍സവം നിര്‍ത്താന്‍ കാരണമെന്ന് ദലിതുകള്‍ പറഞ്ഞു. ചെലവ് വഹിക്കുമെങ്കില്‍ ദലിത് കോളനികളിലൂടെ ഘോഷയാത്ര നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം ക്ഷേത്രം അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു. 12,000 രൂപ അവര്‍ പിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, വാഗ്ദാനം പാലിക്കുകയുണ്ടായില്ല. അതിനാല്‍, ഇത്തവണ തങ്ങള്‍ ക്ഷേത്രത്തില്‍ കടന്നുവെന്ന് ദലിത് സമുദായംഗമായ ശിവണ്ണ പറഞ്ഞു.
Next Story

RELATED STORIES

Share it