ദലിതുകള്‍ എല്ലാ തരത്തിലും അതിക്രമത്തിനിരയാവുന്നു: പി എല്‍ പുനിയ

ന്യൂഡല്‍ഹി: ഉയര്‍ന്ന ജാതിക്കാരില്‍ നിന്നു ദലിതുകള്‍ എല്ലാ തരം അതിക്രമങ്ങള്‍ക്കും ഇരയാവുകയാണെന്നും ഇത് ഇവരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും കേന്ദ്ര ഷെഡ്യൂള്‍ഡ് കാസ്റ്റ് കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിയും അവകാശ പ്രവര്‍ത്തകനുമായ രോഹിത് വെമുലആത്മഹത്യ ചെയ്യേണ്ടി വന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും പുനിയ ആവശ്യപ്പെട്ടു.
ഉയര്‍ന്ന ജാതിക്കാരാണ് സമൂഹത്തെ പ്രതിനിധീകരിക്കുന്നതെന്നും അവരുടെ അതിക്രമങ്ങളും പെരുമാറ്റവും മറ്റും ദലിതുകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പുനിയ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 11 ദലിത് വിദ്യാര്‍ഥികള്‍ ഹൈദരാബാദില്‍ മാത്രം ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ പുനിയ, ഇത്തരം ആത്മഹത്യകള്‍ ഡല്‍ഹി എയിംസിലും ഐഐടി കാണ്‍പൂരിലും നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ദത്താത്രേയയുടെ പിന്തുണയോടെ എബിവിപിയില്‍ നിന്നു രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് രോഹിത് അടക്കമുള്ള ദലിത് വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതെന്നും പുനിയ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ദലിത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യോജിച്ച പരിശ്രമങ്ങളിലൂടെ മാത്രമേ ജാതീയമായ വിഭജനങ്ങ ള്‍ അവസാനിപ്പിക്കാനാവൂ എന്നും എന്നാല്‍ അത്തരം ശ്രമങ്ങ ള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും പുനിയ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it