ദര്‍ശന ടിവി ന്യൂസ് സ്റ്റുഡിയോ കോംപ്ലക്‌സിന് ശിലയിട്ടു

കൊണ്ടോട്ടി: വാര്‍ത്താ സംപ്രേഷണ രംഗത്തേക്കു വരുന്ന ദര്‍ശന ടിവി യുടെ ന്യൂസ് സ്റ്റുഡിയോ കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മം ചെയര്‍മാന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ദര്‍ശന എംഡി ഇസ്മാഈല്‍ കുഞ്ഞ് ഹാജി, സിഇഒ സിദ്ധീഖ് ഫൈസി വാളക്കുളം, ജില്ലാ പഞ്ചായത്ത് മെംബര്‍ സറീന ഹസീബ് സംസാരിച്ചു. മാപ്പിളപ്പാട്ട് രംഗത്ത് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി പീര്‍ മുഹമ്മദ്, വി എം കുട്ടി, എരഞ്ഞോളി മൂസ, റംല ബീഗം, വടകര കൃഷ്ണദാസ്, വിളയില്‍ ഫസീല, ഒ എം കരുവാരക്കുണ്ട്, കോഴിക്കോട് അബൂബക്കര്‍, എം കുഞ്ഞിമൂസവടകര, ബാപ്പു വെള്ളിപ്പറമ്പ്, അസീസ് തായ്‌നേരി, സിബല്ല സദാനന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.



Next Story

RELATED STORIES

Share it