Flash News

ദയാഭായ് മാര്‍ച്ച് 13 ന് പെരിന്തല്‍മണ്ണയില്

ദയാഭായ് മാര്‍ച്ച് 13 ന് പെരിന്തല്‍മണ്ണയില്
X
Dadabai

പെരിന്തല്‍മണ്ണ: പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തക ദയാഭായ് മാര്‍ച്ച് 13 ഞായറാഴ്ച പെരിന്തല്‍മണയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജില്ലാ ആശുപത്രി അവര്‍ സന്ദര്‍ശിക്കും. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര കിടപ്പുരോഗികളെ നേരില് കാണും.
ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സായി സ്‌നേഹതീരം ഉച്ചക്ക് 12 മണിക്ക് സന്ദര്‍ശിക്കും. ഏകദേശം 2.30 വരെ അവിടെ ചിലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടത്തെ കുട്ടികള്ക്ക് ഒപ്പമാണ് ഉച്ചഭക്ഷണം.
വൈകുന്നേരം 5.30 ന് ദയാഭായ് പങ്കെടുക്കുന്ന പൊതു പരിപാടി വ്യാപാരഭവനില്‍ നടക്കും. കേരള കൗല്‍സില്‍ ഓഫ് ചര്‍ച്ചസ് മലപ്പുറം സോണിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പൊതുജനങ്ങള്‍ക്ക് ദയാഭായോടു സംവദിക്കാന്‍ അവസരവും സംഘാടകര്‍ ഒരുക്കും.
Next Story

RELATED STORIES

Share it