Flash News

ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവഹേളിച്ചതായി പരാതി

തൃശൂര്‍: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവഹേളിച്ചതായും ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതി.  പാവറട്ടിയിലെ ഒരു സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് ക്യാമ്പില്‍ ക്‌ളാസെടുത്ത ശേഷം ഇന്നലെ വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്ക്് പോകാന്‍ ബസ്സില്‍ കയറിയ ഇവരോട് കണ്ടക്ടറും െ്രെഡവറും മോശമായി പെരുമാറുകയും സ്റ്റാന്‍ഡില്‍ ഇറക്കാതെ ആലുവ ജങ്ഷനില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രേ. ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് ദയാബായി അറിയിച്ചു.
Next Story

RELATED STORIES

Share it