Gulf

ദമ്മാമില്‍ കാണാതായ മലയാളിയെ കണ്ടെത്തി

ദമ്മാമില്‍ കാണാതായ മലയാളിയെ കണ്ടെത്തി
X


ദമ്മാം: പത്തു ദിവസം മുമ്പ് ദമ്മാമില്‍ നിന്നും കാണാതായ പത്തനംതിട്ട എടത്തിട്ട സ്വദേശി അനിഴ് വത്സലനെ കണ്ടെത്തി. മാനസികനില തകരാറിലായ ഇയാള്‍ ഒരു സൗദി ഭവനത്തില്‍ അതിക്രമിച്ചു കയറി ശല്യമുണ്ടാക്കിയതിനാല്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദഹ്‌റാന്‍ പോലിസ് പിടികൂടുകയാണുണ്ടായത്. ഒരാഴ്ച കഴിഞ്ഞും അനിഴിനെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നാട്ടിലെ ബന്ധുക്കള്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് സുമി ശ്രീലാലിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷിബുകുമാറും അനിഴിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അഖിലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദഹ്‌റാന്‍ പോലിസ് സ്‌റ്റേഷനില്‍ കണ്ടെത്താനായത്. ദമ്മാമിലെ വിവിധ ആശുപത്രികള്‍, മാനസിക ആരോഗ്യകേന്ദ്രങ്ങള്‍, ജയിലുകള്‍, പോലിസ് സ്റ്റേഷനുകള്‍ എന്നിവ ഇരുവരും കയറിയിറങ്ങിയിരുന്നു. അനിഴിനെ ജാമ്യത്തിലിറക്കിയ കമ്പനി അധികൃതര്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലയക്കാനുള്ള തീരുമാനത്തിലാണ്.
Next Story

RELATED STORIES

Share it