Flash News

ദമ്പതികള്‍ നടുറോഡില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ദമ്പതികള്‍ നടുറോഡില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
X


പത്തനംതിട്ട: റാന്നിയില്‍ ദമ്പതികള്‍ നടുറോഡില്‍ വച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. തക്കേപ്പുറം മൂന്ന് സെന്റ് കോളനിയില്‍ താമസക്കുന്ന വടക്കേതില്‍ മോഹനന്‍(49), ഓമന(45) എന്നിവരാണ് തീകൊളുത്തിയത്. റാന്നി മന്ദിരം തെക്കേപ്പുറം റോഡില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.ഓമനയുടെ ദേഹത്ത് പെട്രോളൊഴിച്ച മോഹനന്‍ ശേഷം സ്വന്തം ദേഹത്തും ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
തീകെടുത്തിയശേഷം ഇരുവരെയും നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it