ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച ; കൗമാരക്കാരന് മൂന്നു വര്‍ഷം സ്വഭാവ രൂപീകരണവാസം
BY fousiya sidheek13 Jun 2017 5:46 AM GMT
fousiya sidheek13 Jun 2017 5:46 AM GMT
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പമ്പുടമയെും ഭാര്യയെയും കെട്ടിയിട്ട് കര്‍വച്ച നടത്തിയ സംഘത്തിലെ ഇതര സംസ്ഥാനക്കാരനായ കൗമാരക്കാരന് മൂന്നുവര്‍ഷം സ്പെഷ്യല്‍ ഹോമില്‍ സ്വഭാവ രൂപീകരണ വാസത്തിന് ഇടുക്കി ജില്ലാ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപം താമസിക്കുന്ന പെട്രോള്‍ പമ്പുടമ കൃഷ്ണവിലാസത്തില് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് കവര്‍ച്ച ചെയ്ത കേസിലാണ് കൗമാരക്കാരനെതിരായ വിധി. 2016 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലചന്ദ്രന്റെ വീടിനടുത്ത് താമസിച്ചിരുന്ന കൗമാരക്കാരനും മുതിര്‍ന്നവരായ മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തുകയായിരുന്നു. 1.75 ലക്ഷം രൂപയും ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പ്രതികളെ ഒഡീഷയില്‍ നിന്നാണ് പിടികൂടിയത്. ജോമോന് ജോണ്‍ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റായും എച്ച് കൃഷ്ണകുമാര്‍ മെംബറായും പ്രവര്‍ത്തിക്കുന്ന ജില്ലാ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT