ദമ്പതികളെ കാണാതായ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കോട്ടയം: അറുപറയില്‍ നിന്നും ദമ്പതികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ വീട്ടില്‍ നിന്നും കാണാതായിട്ട് എട്ടുമാസം പിന്നിടുകയാണ്. പോലിസും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. തുടര്‍ന്ന് മറ്റേതെങ്കിലും ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.  ഏപ്രില്‍ ആറിനാണ് ദമ്പതികളെ കാണാതായത്. ഭക്ഷണം വാങ്ങാനായി വീട്ടില്‍ നിന്നും വൈകീട്ടോടെ കാറില്‍ പോയ ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലാതാവുകയായിരുന്നു. പോലിസ് വിവിധ ജില്ലകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയിരിക്കുന്നത്.
Next Story

RELATED STORIES

Share it