Flash News

ദമ്പതികളെയും കൊച്ചുകുഞ്ഞുങ്ങളെയും സിപിഎം വീട്ടില്‍ നിന്ന് ഇറക്കി വിട്ടു

ദമ്പതികളെയും കൊച്ചുകുഞ്ഞുങ്ങളെയും സിപിഎം വീട്ടില്‍ നിന്ന് ഇറക്കി വിട്ടു
X


ഇടുക്കി:ദമ്പതികളെയും കൊച്ചുകുഞ്ഞുകങ്ങളെയും സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. മുരുക്കടി ലക്ഷ്മി വിലാസം വീട്ടില്‍ മാരിയപ്പന്‍-ശശികല ദമ്പതികളെയും ഇവരുടെ മൂന്നരയും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി. ഇതിനെതിരെ പീരുമേട് കോടതിയില്‍ നിന്നും ഇഞ്ചങ്ഷന്‍ ഓര്‍ഡറുമായി എത്തുമ്പോള്‍ തങ്ങള്‍ താമസിച്ചിരുന്ന വീട് സിപിഎം മുരുക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫീസാക്കി മാറ്റിയതായും മാരിയപ്പന്‍ കുമളി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളുമായി വീടിനകത്ത് കയറാന്‍ ശ്രമിച്ച തന്നെയും ഭാര്യയെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ഭാര്യയുടെ വസ്ത്രങ്ങല്‍ നശിപ്പിക്കുകയും ചെയ്തായും മാരിയപ്പന്‍ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it