Kottayam Local

ദമ്പതികളുടെ തിരോധാനം : ജലാശയങ്ങളിലെ തിരച്ചിലിന് സി-ഡാക്കിന്റെ സംഘമെത്തും



കോട്ടയം: അറുപറയില്‍നിന്ന് ദമ്പതികളെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഒരിക്കല്‍ക്കൂടി തിരച്ചില്‍ നടത്തുന്നതിന് സെ ന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി- ഡാക്) സംഘത്തെ കൊണ്ടുവരുമെന്ന് കോട്ടയം എസ്പി എന്‍ രാമചന്ദ്രന്‍. ദമ്പതികള്‍ക്ക് വേണ്ടി താഴത്തങ്ങാടിയിലും പരിസരത്തും നേവിയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ നിന്ന് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് വിദഗ്ധരുടെ സഹായം തേടുന്നത്. സി ഡാക്കിന്റെ ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ ഉപകരണമുപയേ ാഗിച്ച് വെള്ളത്തിനടയില്‍ വസ്തുക്കള്‍ കിടപ്പുണ്ടെങ്കില്‍ കണ്ടെത്താനാവും. അടുത്തയാഴ്ചയോടെ സംഘമെത്തുമെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആറിന് ഹര്‍ത്താ ല്‍ ദിനത്തിലാണ് ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ സഞ്ചരിച്ച കാറുള്‍പ്പടെ കാണാതാവുന്നത്. പിതാവിനോടും 13ഉം എട്ടും വയസുള്ള രണ്ടുമക്കളോടും ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് രാത്രി ഒമ്പതുമണിയോടെ ഇവര്‍ പുറപ്പെട്ടത്. വീട്ടുകാര്‍ നല്‍കിയ പരാതിപ്രകാരം പോലിസ് നടത്തിയ അന്വേഷണങ്ങളിലൊന്നും കാണാതായവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും പോലിസിനോട് പറഞ്ഞ സംശയത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങളും എങ്ങുമെത്തിയില്ല. കേരളത്തിന് പുറത്തും ദമ്പതികള്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് പോലിസ് അന്വേഷണത്തിന് പുതിയ വഴികള്‍ തേടുന്നത്.
Next Story

RELATED STORIES

Share it