kasaragod local

ദമ്പതികളുടെയും മക്കളുടെയും ആത്മഹത്യ: കാരണമറിയാതെ ബന്ധുക്കളും നാട്ടുകാരും

മുള്ളേരിയ: അഞ്ചും രണ്ടും വയസ്സായ മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ മരിച്ചതിന്റെ കാരണമറിയാതെ ഞെട്ടലിലാണ് അഡൂര്‍ ഗ്രാമവും ബന്ധുക്കളും. അഡൂര്‍ മാട പികുഞ്ചയിലെ രാധാകൃഷ്ണന്‍(38), ഭാര്യ പ്രസീത(35), മക്കളായ ശബരീനാഥ്(5), കാശിനാഥ്(2) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിത്തൊഴിലാളിയായ രാധാകൃഷ്ണനെ വ്യാഴാഴ്ച വൈകിട്ട് വരെ നാട്ടുകാര്‍ കണ്ടിരുന്നു.
കടയില്‍ നിന്ന് പഞ്ചസാരയും ചായപ്പൊടിയും വാങ്ങി വീട്ടിലേക്ക് പോയിരുന്നതായി രാധാകൃഷ്ണന്റെ അമ്മവനായ രാധാകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ ഏഴ് മണിയാട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനാല്‍ അടുത്തുള്ള വീട്ടിലെ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
2012 ജനുവരി ആറിനാണ് പാലാര്‍ സ്വദേശിനിയായ പ്രസീതയും രാധാകൃഷ്ണനും വിവാഹിതരായത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി രാധാകൃഷ്ണന്‍ സ്വന്തമായി വീടുവച്ച് താമസിച്ചുവരികയായിരുന്നു. രാധാകൃഷ്ണനും ഭാര്യയും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും മദ്യപാനത്തെ ചൊല്ലി വഴക്കിടാറുണ്ടായിരുന്നു. മദ്യപാനം തുടര്‍ന്നാല്‍ താന്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രസീത ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കാട് വെട്ട് തൊഴിലാളിയായ രാധാകൃഷ്ണന്‍ വിഷുവിന് ശേഷം ജോലിക്ക് പോയിരുന്നില്ല.  മിക്കവാറും ദിവസങ്ങളില്‍ ജോലിക്ക് പോയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്ന രാധാകൃഷ്ണന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
എന്നാല്‍ അയല്‍വാസികളുടെ ഓമനകളായിരുന്ന രണ്ട് കുട്ടികളും ദമ്പതികളും ആത്മഹത്യ ചെയ്തത് ഉള്‍ക്കൊള്ളാനാവാതെയിരിക്കുകയാണ് നാട്ടുകാര്‍. സംഭവം അറി—ഞ്ഞതു മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകി എത്തുകയായിരുന്നു.
ഇന്നലെ രാവിലെ 11ഓടെയാണ്് പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചത്.
ഫോറന്‍സിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ജില്ലാ പോലിസ് ചീഫ്, ഡിവൈഎസ്പി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണത്തേ കുറിച്ച് അറിയാന്‍ കഴിയുകയുള്ളുവെന്നും സിഐ ബാബുപെരിങ്ങോത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it