ദമസ്കസില്‍ പോലിസ് ക്ലബ്ബില്സ്ഫോടനം: 8 മരണം
BY Sumeera SMR10 Feb 2016 2:49 AM GMT
Sumeera SMR10 Feb 2016 2:49 AM GMT
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെ പോലിസ് ക്ലബ്ബിനു നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ആക്രമണം. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പോലിസ് ക്ലബ്ലിലേക്ക് ഓടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ എട്ടു പോലിസുകാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുദ്ധ നിരീക്ഷക സംഘടന വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അതിനിടെ, വടക്കുകിഴക്കന്‍ മസാകീന്‍ ബാര്സേയിലെ പച്ചക്കറി ചന്തയില്‍ സ്ഫോടനമുണ്ടായി. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ദമസ്കസിലെ സയ്യിദ സൈനബ് മഖ്ബറയില് ഐഎസ് ആക്രമണം നടത്തിയിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT