ദമസ്‌കസിനു സമീപം സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം

ദമസ്‌കസ്: സിറിയയില്‍ ദമസ്‌കസിനു സമീപമുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ച മേഖലകളില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണം. ദമസ്‌കസിനു സമീപം 20ലധികം വ്യോമാക്രമണങ്ങള്‍ സൈന്യം നടത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
കിഴക്കന്‍ പടിഞ്ഞാറന്‍ ഘൗട്ട മേഖല ലക്ഷ്യം വച്ചാണ് ഭൂരിപക്ഷം ആക്രമണങ്ങളും. ദെയ്ര്‍ അല്‍ അസാഫിര്‍ മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒബ്‌സര്‍വേറ്ററി അറിയിച്ചു.
അതേസമയം ഹലബില്‍ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ യുഎന്‍ സുരക്ഷാസമിതി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. 2012 മുതല്‍ ഹലബില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരായ ചെറുത്തുനില്‍പിന്റെ രക്തസാക്ഷി കേന്ദ്രമായി നഗരം മാറിയെന്നും ഫ്രഞ്ച് നയതന്ത്ര പ്രതിനിധി ഫ്രാന്‍കോ ദെലത്രേ രക്ഷാസമിതിയില്‍ അഭിപ്രായപ്പെട്ടു.
രണ്ടാഴ്ചയ്ക്കിടെ 250ലധികം പേരാണ് ഹലബില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it