Flash News

ദക്ഷിണ സുദാന്‍ : രണ്ടു ദശലക്ഷം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു



ജൂബ:  ആഭ്യന്തരകലഹം രൂക്ഷമായ ദക്ഷിണ സുദാനില്‍ നിന്ന് രണ്ട് മില്യണ്‍ കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് യുഎന്‍. ഉഗാണ്ട, കെനിയ, എത്യോപിയ തുടങ്ങിയ മേഖലകളിലെ കുട്ടികളെയാണ് പ്രധാനമായും മാറ്റിപ്പാര്‍പ്പിച്ചത്. ലോകത്ത് എറ്റവും അഭയാര്‍ഥി പ്രശ്‌നം നേരിടുന്നത് മേഖലയിലെ കുട്ടികളാണെന്നും എന്നാല്‍, ഇത് വേണ്ടത്ര ലോക ശ്രദ്ധയില്‍ വരുന്നില്ലെന്നും ആഫ്രിക്കയിലെ യുഎന്‍ പ്രതിനിധി വാലന്റിന്‍ താപ്‌സോബ പറഞ്ഞു. 2013ല്‍ ദക്ഷിണ സുദാന്‍ പ്രസിഡന്റ് സാല്‍വ കിറിന്റെ സ്ഥാനചലനത്തോടെയാണ് മേഖലയില്‍ ആഭ്യന്തര കലഹം രൂക്ഷമായത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു മില്യണ്‍ ജനങ്ങള്‍ പട്ടിണി നേരിടേണ്ടി വരുമെന്നും ഇത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും യുഎന്‍ വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it