ദക്ഷിണ സുദാന്‍: ആരോഗ്യ പ്രതിസന്ധിക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

ജൂബ: രണ്ടുവര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന ദക്ഷിണ സുദാനില്‍ ആരോഗ്യ പ്രതിസന്ധിക്കു സാധ്യതയുള്ളതായി സന്നദ്ധ സംഘടനകളുടെ മുന്നറിയിപ്പ്. നേരത്തേ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍, ഇത്തരം ഏജന്‍സികള്‍ ദക്ഷിണ സുദാനു നല്‍കുന്ന സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ ആരോഗ്യപ്രതിസന്ധിക്കു കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യരംഗത്തിനായി ലഭിക്കുന്ന ധനസഹായം സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഈയൊരു കാരണമുന്നയിച്ച് രാജ്യത്തേക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തെ ഏറ്റവും ദരിദ്രരായ ഒരു വിഭാഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനെ ധനസഹായ ഏജന്‍സികളുടെ തീരുമാനം കാരണമാവൂവെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടുമുതല്‍ മൂന്നു ശതമാനം വരെ മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ദക്ഷിണ സുദാന്‍ നീക്കി വയ്ക്കുന്നത്.
Next Story

RELATED STORIES

Share it