World

ദക്ഷിണ സുദാനില്‍ ചെറുവിമാനം തടാകത്തില്‍ വീണ് 21 പേര്‍ മരിച്ചു

ജൂബ: ദക്ഷിണ സുദാനിലെ ഒരു തടാകത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് 21 പേര്‍ മരിച്ചതായി റിപോര്‍ട്ട്. 19 പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ബേബി എയര്‍ വിമാനത്തില്‍ കൂടുതല്‍ പേരെ കയറ്റിയതായി പറയുന്നു. തലസ്ഥാന നഗരമായ ജൂബയില്‍ നിന്നു യാത്രതിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല. സംഭവം അന്വേഷിച്ചു വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ചികില്‍സയിലാണ്. യുവാവും ആറു വയസ്സുള്ള കുട്ടിയും ഇറ്റലി വംശജനായ ഡോക്ടറുമാണ് ചികില്‍സയിലുള്ളത്. ഇതില്‍ ഡോക്ടറുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it