Flash News

ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് വേതനത്തിന് പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി

ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് വേതനത്തിന് പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി
X
sudan

[related]

കര്‍ത്തോം; ദക്ഷിണ സുഡാനില്‍ സൈനികര്‍ക്ക് വേതനത്തിന് പകരം സര്‍ക്കാര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അനുമതി നല്‍കിയതായി ഐക്യരാഷ്ട്ര സഭ. വിമതര്‍ക്കെതിരേ പോരാട്ടം നടത്തുന്ന സൈനികര്‍ കഴിഞ്ഞ വര്‍ഷം 1,300 സത്രീകളെ ബലാല്‍സംഗം ചെയ്തതായി അന്വേഷണം സംഘം കണ്ടെത്തിയതായും ഐക്യരാഷ്ട്ര അറിയിച്ചു. എന്നാല്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായി സൈനികര്‍ പലതരം പീഡനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ബലാല്‍സംഗം ചെയ്യാനുമാണ് അനുമതി. വിമതരെ സഹായിക്കുന്നവര്‍ക്കെതിരേ കൊടിയ പീഡനമാണ് നടക്കുന്നത്. സൈന്യം യുദ്ധത്തിന്റെ മറവില്‍ സാധാരണക്കാരുടെ സ്വത്തക്കളും പണവും സ്വന്തമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ സൈന്യം കൊന്നതിന് ശേഷം തന്റെ 15 കാരിയായ മകളെ 10 സൈനികര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുന്നത് നേരിട്ട് കണ്ടതായി ഒരു യുവതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈനികര്‍ തട്ടിക്കൊണ്ടുപോയ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോടി ജനങ്ങളാണ് ആഭ്യന്തര സംഘര്‍ഷം മൂലം സൂഡാനില്‍ പെരുവഴിയിലായിരിക്കുന്നത്.
Next Story

RELATED STORIES

Share it