kozhikode local

ദക്ഷിണ മേഖലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തിന് സമാപനം

തേഞ്ഞിപ്പാലം: മുമ്പില്ലാതിരുന്ന വിധത്തില്‍ സാങ്കേതികവിദ്യ വളരുന്നതോടൊപ്പം തന്നെ പുതിയ വെല്ലുവിളികളും നേരിടേണ്ടിവരുന്നതായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) സെക്രട്ടറി ജനറല്‍ പ്രഫ.ഫുര്‍ഖാന്‍ ഖമര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച ദക്ഷിണ മേഖലാ വൈസ് ചാന്‍സലര്‍മാരുടെ ദ്വിദിന സമ്മേളനത്തില്‍ സമാപന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അവസ്ഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ അസൗകര്യമായും അസുഖകരമായും തോന്നുന്നവരുണ്ടാവാം. പുതിയ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുകയെന്നത് വെല്ലുവിളിയാണ്. ചില നവീന സാങ്കേതിക വിദ്യകള്‍ ശരിക്കും മികച്ചതും പ്രയോജനകരവുമാണ്. എന്നാല്‍ ചിലതെങ്കിലും അത്തരം സാങ്കേതിക വിദ്യ വിപണനം ചെയ്യുന്നവരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്നവയുമായേക്കാമെന്നും പ്രഫ. ഫുര്‍ഖാന്‍ ഖമര്‍ പറഞ്ഞു.  കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. എം മനോഹരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എഐയു ഗവേണഷണ വിഭാഗം ഡയറ്കടര്‍ ഡോ. അമരേന്ദ്ര പാണി പ്രസംഗിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ വൈസ് ചാന്‍സലര്‍മാരെ പൊന്നാട അണിയിച്ചു. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം സംഘാടക മികവുകൊണ്ട് പ്രത്യേകം ശ്രദ്ധേയമായിരുന്നുവെന്ന് എ ഐ യു സെക്രട്ടറി ജനറല്‍ പ്രഫ. ഫുര്‍ഖാന്‍ ഖമര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it