Flash News

ദക്ഷിണ ചൈനാ കടല്‍ : മധ്യസ്ഥ വാഗ്ദാനവുമായി ട്രംപ്



ഹാനോയ് (വിയറ്റ്‌നാം): ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ സന്നദ്ധനാണെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെത്തിയപ്പോഴാണു ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം.ദക്ഷിണ ചൈനാകടലിന്റെ ഉമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചൈനയുമായി ഏറ്റവും കൂടുതല്‍ തര്‍ക്കിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ദായ് ക്വാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മധ്യസ്ഥനാവാനുള്ള സന്നദ്ധത ട്രംപ് അറിയിച്ചത്. പ്രശ്‌നപരിഹാരത്തിനു തന്റെ മധ്യസ്ഥത ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ അദ്ദേഹം വിയറ്റ്‌നാം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. താന്‍ വളരെ മികച്ച തര്‍ക്കപരിഹാരകനും മധ്യസ്ഥനുമാണെന്ന് ട്രംപ് അവകാശപ്പെട്ടു.  എന്നാല്‍, ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കം നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് വിയറ്റ്‌നാം ആഗ്രഹിക്കുന്നതെന്ന് ട്രാന്‍ ദായ് ക്വാങ്ങ് അറിയിച്ചു. ഫിലിപ്പീന്‍സ്, തയ്‌വാന്‍, മലേസ്യ, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണ ചൈനാകടലില്‍ അവകാശവാദമുന്നയിച്ചു രംഗത്തുണ്ട്. വളരെയധികം ധാതുസമ്പത്തുള്ള മേഖലയെന്ന നിലയില്‍ യുഎസിനും രഹസ്യ താല്‍പര്യങ്ങളുള്ള പ്രദേശമാണു ദക്ഷിണ ചൈനാകടല്‍.ഇവിടെ ചൈന വീണ്ടും നിര്‍മാണപ്രവര്‍ത്തനള്‍ക്കു നീക്കംനടത്തുന്നുണ്ട്്്. ഒരു വര്‍ഷം മൂന്നു ട്രില്യന്‍ ഡോളറിന്റെ ചരക്കുകളാണ് ചൈന ദക്ഷിണ ചൈനാ കടലിലൂടെ കടത്തുന്നത്്.
Next Story

RELATED STORIES

Share it