World

ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മാണങ്ങള്‍ നടത്തുന്നതായി യുഎസ്‌

വാഷിങ്ടണ്‍: ദക്ഷിണ ചൈന കടലില്‍ ഹൈ ഫ്രീക്വന്‍സി റഡാര്‍ ഘടിപ്പിക്കല്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി യുഎസ്. മറ്റു വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്പ്രാറ്റ്‌ലി, പാരസെല്‍ ദ്വീപുകളിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു പരമാധികാരമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രതിരോധ സംവിധാന—ങ്ങള്‍ സ്ഥാപിക്കുന്നതും സ്വാഭാവികമാണ് എന്നായിരുന്നു ചൈനീസ്  വിദേശകാര്യമന്ത്രി ലു കാങിന്റെ പ്രതികരണം. ചില തല്‍പ്പര കക്ഷികള്‍ അതിനെ പെരുപ്പിച്ചു കാണിച്ചു പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പ്രാറ്റ്‌ലി ദ്വീപിന്റെ അതിര്‍ത്തിയില്‍ ചൈന പുതിയ ഹൈ ഫ്രീക്വന്‍സി റഡാറും സുബിരീഫില്‍ പടക്കോപ്പു ശേഖരമെന്നു കരുതു—ന്ന ടണലും നിര്‍മിച്ചതായി യുഎസ് നിരീക്ഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.  മിസ്ചീഫ് റീഫില്‍ നിര്‍മിച്ച ഭൂഗര്‍ഭ ടണലില്‍ വെടിക്കോപ്പുകളും മിസൈലുകളും റഡാര്‍ നിരകളും സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്്. പാരസെല്‍ ദ്വീപില്‍ പുതിയ ഹെലിപാഡ്, മറ്റു മൂന്നു ദ്വീപുകളില്‍ കാറ്റാടിയന്ത്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it