ദക്ഷിണ കൊറിയ: ബോട്ടില്‍ എണ്ണക്കപ്പലിടിച്ച് 13 പേര്‍ മരിച്ചു

സോള്‍: ദക്ഷിണ കൊറിയയില്‍ മല്‍സ്യബന്ധന ബോട്ടില്‍ എണ്ണക്കപ്പലി—ടിച്ച് 13 പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴ്‌പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. എണ്ണകപ്പലിലിടിച്ച് ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇഞ്ചിയോണ്‍ തുറമുഖത്തിനടുത്താണ് അപകടം നടന്നത്. രണ്ട് കപ്പിത്താന്‍മാരും 20 യാത്രക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പ്രാദേശികസമയം രാവിലെ ആറിനാണ് അപകടം. ബോട്ടിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. എണ്ണ കപ്പലിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല. ബോട്ടിലുണ്ടായിരുന്ന യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് കുറഞ്ഞത് മരണകാരണമായതായാണ് വിവരം. 2015 സപ്തംബറില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it