Flash News

ദക്ഷിണ കശ്മീരില്‍ 100 ആയുധധാരികള്‍ സജീവം : സേന



ബേഹിബാഗ് (കശ്മീര്‍): 100ലധികം സായുധ സംഘടനാ പ്രവര്‍ത്തകര്‍ ദക്ഷിണ കശ്മീരില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നതായി സൈന്യം. ഇവരെ നിഷ്‌ക്രിയരാക്കാന്‍ സൈനിക നീക്കം തുടങ്ങിയതായി ദക്ഷിണ കശ്മീരിന്റെ സുരക്ഷാ ചുമതലയുള്ള വിക്ടര്‍ സേന മേജര്‍ ജനറല്‍ ബി എസ് രാജു അറിയിച്ചു. കശ്മീരിലെ യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ജമ്മു കശ്മീര്‍ പോലിസും സേനയും ശ്രമിച്ചുവരികയാണ്. മൂന്നു ദിവസം മുമ്പ് സായുധര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉമ്മര്‍ ഫയാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ ലേഖകരോട് സംസാരിക്കുകയായിരുന്നു രാജു.
Next Story

RELATED STORIES

Share it