Flash News

ദക്ഷിണേഷ്യയില്‍ ആണവയുദ്ധ സാധ്യത തള്ളിക്കളയാനാവില്ല: പാകിസ്താന്‍

ഇസ്‌ലാമാബാദ്: ദക്ഷിണേഷ്യയുടെ സുരക്ഷ നൂല്‍പ്പാലത്തിലാണെന്നും ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിട്ട. ലഫ്. ജനറല്‍ നാസര്‍ഖാന്‍ ജാന്‍ജുവ. വിനാശകാരിയായ ആയുധങ്ങള്‍ ശേഖരിച്ച് പാകിസ്താനെ ഭീഷണിപ്പെടുത്തുകയാണ് ഇന്ത്യ. യുഎസ് നല്‍കുന്ന പിന്തുണയാണ് മേഖലയില്‍ ഭീകരവാദത്തിനു ജന്‍മം നല്‍കിയത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ ശക്തമായതോടെ സ്വന്തം പരാജയങ്ങളെ പാകിസ്താനു മുകളില്‍ കെട്ടിവയ്ക്കാനാണ് യുഎസ് ശ്രമിച്ചത്. ചൈന–പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരേ (സിപിഇസി) യുഎസ് ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ സുരക്ഷയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാന്‍ജുവ. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെയും യുഎസിന്റെയും നിലപാടുകള്‍ ഒന്നാണ്. എന്നും പാകിസ്താനെക്കാള്‍ പരിഗണന അവര്‍ ഇന്ത്യക്കാണ് നല്‍കുന്നത്്്.അഫ്ഗാനിസ്താനിലെ രാഷ്ട്രീയ നടപടിക്രമങ്ങളില്‍ ഇന്ത്യക്കു സ്ഥാനം നല്‍കുന്നത് യുഎസാണ്. ഇസ്‌ലാമാബാദിനെക്കാള്‍ പ്രാധാന്യം അവര്‍ ഇന്ത്യക്ക് നല്‍കുന്നു ണ്ടെന്നും  ജാന്‍ജുവ ആരോപിച്ചു
Next Story

RELATED STORIES

Share it