kannur local

ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് സമാപനം

കണ്ണൂര്‍: സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ വിപുലമായ പ്രതിരോധ നിര കെട്ടിപ്പടുക്കണമെന്ന ആഹ്വാനവുമായി ലൈബ്രറി കൗണ്‍സില്‍ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോല്‍സവം സമാപിച്ചു. വിവിധ അക്കാദമികളുമായി സഹകരിച്ച് ഇതിനായുള്ള പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായി. ഫോക്‌ലോര്‍ അക്കാദമി, സാഹിത്യ അക്കാദമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കില, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, വനിതാ കമ്മീഷന്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് സാംസ്‌കാരികോല്‍സവം സംഘടിപ്പിച്ചത്.
മൂന്നാം ദിവസം കേരളത്തിലെ അക്കാദമികളും ഗ്രന്ഥശാലകളും എന്ന വിഷയത്തില്‍ സെമിനാര്‍ ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എം പ്രകാശന്‍ അധ്യക്ഷനായി. കില ഡയരക്ടര്‍ ഡോ. ജോയ് ഇളമണ്‍, അനീഷ് രാജേന്ദ്രന്‍, ടി പി വേണുഗോപാല്‍ വിഷയാവതരണം നടത്തി. ടി ഡി രാമകൃഷ്ണണ്‍, സി രാജീവന്‍ പ്രഭാഷണം നടത്തി.  വനിതാ സെമിനാര്‍ വനിതാ കമ്മീഷനംഗം ഇ എം രാധ ഉദ്ഘാടനം ചെയ്തു.
എന്‍ സുകന്യ, ജീനാഭായി വിഷയാവതരണം നടത്തി. ഡോ. സുധ അഴീക്കോടന്‍ അധ്യക്ഷയായി. സമാപന സമ്മേളനം വി ടി മുരളി ഉദ്ഘാടനം ചെയ്തു. വൈക്കത്ത് നാരായണന്‍ അധ്യക്ഷത വഹിച്ചു. പി കെ ബൈജു, ഇ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വനിതകളുടെ മെഗാ തിരുവാതിര, സംഘചേതനയുടെ നാടകം എന്നിവ അരങ്ങേറി.
Next Story

RELATED STORIES

Share it